Skip to main content

Posts

Featured

ഓർമയിൽ നീ...

മയക്കത്തിന്റെ തീവ്രതയിൽ നേർത്ത മൗനത്തിന്റെ - ചൂളപ്പാട്ടുകൾ.. ഭൂതകാലങ്ങൾ  വേട്ടയാടുന്നു. ക്രൂരമായി, ഭീതിയായ് ഉറക്കമുണർന്ന് ചുറ്റും നോക്കി കണ്ണുകളിൽ തെരുവ് നായ്ക്കൾ ഭ്രാന്ത് പിടിച്ചലയുന്നു. ഓർമയിൽ നീ മിന്നി മറഞ്ഞുകൊണ്ടിരുന്നു, ഓർമ്മചെപ്പിലൊളിപ്പിച്ച നിന്റെ കുസൃതികൾ, ഇടുങ്ങിയ വഴിയോരങ്ങളിലെ - നിന്റെ പുഞ്ചിരി, ഉൽത്സവ പറമ്പുകളിലെ മുടിയാട്ടം.. ഒന്നുവിടാതെ മനസ്സിൽ തേങ്ങിക്കൊണ്ടിരുന്നു. അടച്ചുവച്ച പുസ്തകതാളിലെ  അക്ഷരങ്ങളെ അടർത്തി ഞാൻ - നീന്റെ വാക്കുകളിലേക്കൊന്നു നോക്കി. ഒന്നും നഷ്ട്ടമായിട്ടില്ല എല്ലാം ഒരുപാട് പിന്നിൽ  ക്ലാവ് പിടിച്ച് കിടപ്പുണ്ട് ഒന്നിനും തീർപ്പു നൽകാതെ എന്നെ മാത്രം നോവിലാക്കി.  എന്നെ മാത്രം വിഡ്ഢിയാക്കി.                          ശുഭം..                                     -റംഷാദ് ഹംസ

Latest Posts

അവസാന വാക്ക്