അവസാന വാക്ക്
<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-8732251856243577"
crossorigin="anonymous"></script>നീ ഇത് മനസ്സിൽ കരുതി വെക്കുക..... !!
കുറേ നാളുകളായ് നാം പെയ്തൊഴിഞ്ഞ വസന്തത്തിനരികിൽ
എല്ലാം അവസാനിപ്പിക്കുന്നതെന്തിനാണെന്ന്
എനിക്ക് മനസിലാകുന്നില്ല.
നിനക്കെന്നിൽ നിന്നൊരൊളിച്ചോട്ടം അനിവാര്യമായത് കൊണ്ടവാം അല്ലേ.....?
പരാതിയോ പരിഭവമോ ഇല്ല..
ഒന്ന് മാത്രം,
ഒടുവിൽ ഞാൻ മരിച്ചു കിടക്കുമ്പോൾ
ഒരു പറ്റം ചുവന്ന ഗുൽമോഹർ പൂക്കൾ
എന്റെ നെഞ്ചിൽ കൊണ്ടിടുക.
അതിന്റെ സുഗന്ധമേറ്റ് എനിക്കുറങ്ങണം...
നേരിയ പുൽത്തകിടിലേക്ക് ചാഞ്ഞുറങ്ങും പോലെ സുഖമായി...
ശുഭം......
റംഷാദ് ഹംസ
<script data-ad-client="pub-4697882073019602" async src="https://pagead2.googlesyndication
.com/pagead/js/adsbygoogle.js"></script>


Comments
Post a Comment