ഓർമയിൽ നീ...



മയക്കത്തിന്റെ തീവ്രതയിൽ

നേർത്ത മൗനത്തിന്റെ -

ചൂളപ്പാട്ടുകൾ..

ഭൂതകാലങ്ങൾ 

വേട്ടയാടുന്നു.

ക്രൂരമായി,

ഭീതിയായ്

ഉറക്കമുണർന്ന് ചുറ്റും നോക്കി

കണ്ണുകളിൽ തെരുവ് നായ്ക്കൾ

ഭ്രാന്ത് പിടിച്ചലയുന്നു.

ഓർമയിൽ നീ

മിന്നി മറഞ്ഞുകൊണ്ടിരുന്നു,


ഓർമ്മചെപ്പിലൊളിപ്പിച്ച

നിന്റെ കുസൃതികൾ,

ഇടുങ്ങിയ വഴിയോരങ്ങളിലെ -

നിന്റെ പുഞ്ചിരി,

ഉൽത്സവ പറമ്പുകളിലെ മുടിയാട്ടം..


ഒന്നുവിടാതെ മനസ്സിൽ

തേങ്ങിക്കൊണ്ടിരുന്നു.

അടച്ചുവച്ച പുസ്തകതാളിലെ 

അക്ഷരങ്ങളെ അടർത്തി ഞാൻ -

നീന്റെ വാക്കുകളിലേക്കൊന്നു നോക്കി.

ഒന്നും നഷ്ട്ടമായിട്ടില്ല

എല്ലാം ഒരുപാട് പിന്നിൽ 

ക്ലാവ് പിടിച്ച് കിടപ്പുണ്ട്

ഒന്നിനും തീർപ്പു നൽകാതെ

എന്നെ മാത്രം നോവിലാക്കി. 

എന്നെ മാത്രം വിഡ്ഢിയാക്കി.

                         ശുഭം..

                                    -റംഷാദ് ഹംസ

Comments

Post a Comment

Popular Posts